Sunday, August 14, 2016

അസ്തമയം


മിഴിവാര്‍ന്ന ചിത്രങ്ങളത്രയും മിഴികള്‍ക്കു-
മതിവരാഞ്ഞുടയവന്‍ തേയ്ച്ചുമായ്ച്ചൂ...

തൂലിക നീട്ടിക്കുടഞ്ഞതില്‍ ശേഷിച്ച
മൂവന്തി വര്‍ണ്ണവും തൂത്തെറിഞ്ഞൂ...

പലവട്ടമാഞ്ഞിട്ടു,മോതുവാനാകാഞ്ഞ
പ്രണയ സന്ദേശമായ്‌ സന്ധ്യ മാഞ്ഞൂ..

ചന്തം മറഞ്ഞൂ; മറിഞ്ഞൂ കരിഞ്ചായ-
മാകെപ്പടര്‍ന്നതും നോക്കി നോക്കി

അലസമായാലസ്യ ലേശമന്യേ,യിന്നു-
മിതുവഴി,ക്കതിരോന്‍ കടന്നു പോയീ..

മേഘത്തിരശ്ശീല,യപ്പുറത്തുള്ളൊരാ-
ത്താരകക്കുഞ്ഞിന്‍ മുഖം മറയ്ക്കെ,

ഇഴ നേര്‍ത്ത വെണ്ണിലാച്ചേലയില്‍ രാവിന്റെ
മിഴിനീരു പോലിളം മഞ്ഞു വീണൂ...

ചിറകറ്റ ചിന്തകളിലിഴയുന്ന നോവിന്റെ
വിടരുന്ന ഫണമൊന്നുയര്‍ന്നു താണൂ..

മിന്നും പ്രതീക്ഷതന്‍ കണ്ണുകള്‍ മിന്നാ-
മിനുങ്ങിനെപ്പോലെപ്പറന്നകന്നൂ...

മറവിതന്‍ മാറാല മറയിലെന്നോര്‍മകള്‍
വീര്‍പ്പിടാനാകാതെ വീണുടഞ്ഞൂ..

മുടിയഴിച്ചാടുന്ന നിഴലുകള്‍ ജീവിത-
ച്ചുമരിന്‍ നിറച്ചാര്‍ത്തഴിച്ചെടുത്തൂ..

പുലരിയ്ക്കു ദീപം തെളിയ്ക്കുവാനുമ്മറ-
ത്തുരുകുന്ന കൈത്തിരി കാത്തു നിന്നൂ

Saturday, August 13, 2016

വീണ്ടുമൊരു ഓഗസ്റ്റ്‌ 15



വീണ്ടുമൊരു ഓഗസ്റ്റ്‌ 15
മാനുഷികമായ ഒരുപാട് മൂല്യങ്ങള്‍
മുറുകെ പിടിച്ചുകൊണ്ടു
നാം അനുഭവിക്കുന്നു സ്വതന്ത്രം
ശക്തമാണ് നമ്മുടെ ഭരണ ഘടന
ശക്തമാണ് നമ്മുടെ പ്രതിരോധം
ഏതൊരു ഘട്ടത്തെയും അതി ജീവിക്കാന്‍
സന്നദ്ധരുമാണ് നമ്മുടെ ജവാന്മാര്‍
വര്‍ഗീയതുടെയും വിഭാഗീയതയുടെയും
മുള്ളുകള്‍ ഇപ്പോഴും നമ്മെ തിരിഞ്ഞു കുത്തുന്നു
എന്നുള്ളത് ശരി തന്നെ
കാക്ക തൊള്ളായിരം സംഘടനകളുടെ നാട്
ഈ സംഘടനകളുടെയും പ്രക്ഷോഭങ്ങള്‍ ശക്തം തന്നെ
ന്യായമോ ...? അന്യായമോ ....? അതവിടെ നില്കട്ടെ
പക്ഷെ മറ്റൊരു ഇറാനോ അഫ്ഘാനോ
പാകിസ്താനോ ആകാന്‍ നാമോരുക്കമല്ല
ഒരു സാമ്രാജത്യ ശക്തിക്കും അതിനൊട്ട് സാധ്യവുമല്ല
ഇതൊരു ഭരണ കൂടതിന്റെയോ അല്ലെങ്ങില്‍
കേവലമൊരു സംഘടയുടെയെ ഉറപ്പല്ല
നേരെമറിച്ച് ഇത്
ഇന്ത്യയിലെ നൂറ്റി ഇരുപതു കോടിയിലേറെ വരുന്ന
ജനമൈത്രിയുടെ പ്രതിഞ്ഞയാണ്
ചോരയും നീരുമോഴുക്കി ഞങ്ങളുടെ
പൂര്‍വികര്‍ നേടിത്തന്ന സ്വതന്ത്രം
ബൂട്ടിട്ട കാലുകൊണ്ട്‌ നെഞ്ചിലും മുതുകിലും
മര്ധിക്കുമ്പോഴും വന്ദേ മാതരം എന്ന
മന്ത്രം കൊണ്ട് സഹന സമരത്തിലൂടെ
മഹാരഥന്മാര്‍ നേടിത്തന്ന സ്വാതന്ത്രം
ഈ സ്വതന്ത്രം സംരക്ഷിക്കേണ്ടത് ഓരോ
പൌരന്റെയും കടമയാണ്
യേശുവിനെയും കൃഷ്ണനെയും മുഹമ്മദിനെയും
ഒരു പോലെ കാണുന്ന ഈ മത മൈത്രിയുടെ നാട്ടില്‍
ഉയരട്ടെ സ്നേഹത്തിന്റെ സമത്വത്തിന്റെ
സൌഹാര്തത്തിന്റെ പതാകകള്‍
വരവേല്‍ക്കാം നമുക്കീ സ്വതന്ത്ര ദിനത്തെ
ആഹ്ലാദത്തോടെ
അതിലേറെ അഭിമാനത്തോടെ
ഏവര്‍ക്കും സ്വതന്ത്ര ദിനാശംസകള്‍

Saturday, August 6, 2016

മരണം

ഇരുമ്പ് കരുതിയത് താനാണ് ഏറ്റവും ശക്തനെന്ന്എന്നാൽ ആ ഇരുമ്പിനെ അഗ്നി ഉരുക്കി കളഞ്ഞു,

അപ്പോൾ അഗ്നി കരുതും ഞാനാണ് ശക്തൻ പക്ഷെ ജലം അതിനെ കെടുത്തും...

ജലത്തിനും മാദികനായില്ല,
നിരവിയായി മേഘത്തിനു കിഴ്പ്പെടും അത്.

താനാണ് ശക്തനെന്ന ഘർവോടെ മാനം മുട്ടുന്ന മേഘത്തെ കാറ്റ് കോഴിച്ചുകളയും

കാറ്റിനും അഹങ്കാരികനാവില്ല,
കാറ്റിനെ മനുഷ്യർ പിടിച്ച് കെട്ടും

താൻ തന്നെ ആത്യന്തിക ശക്തിയെന്ന് കരുതുന്ന മനുഷ്യൻ
അവനെ നിദ്ര പിടിച്ചെടുക്കും

ഒടുവിൽ നിദ്രയെ മരണം പുൽകും
അതെ "മരണം"

മരണം തന്നെയാണ് ഏറ്റവും ശക്തൻ!!!

Friday, August 5, 2016

പ്രവാസം


സ്വപ്നങ്ങളുടെ കുന്നുമലകള്‍
യാത്ര തേടി ഞാന്‍ പോയി
ഇഷ്ടനുഭൂധി അറിയാതെ അലഞ്ഞു
നല്ല നാളയുടെ സ്വപ്ന ലോകത്തേക്ക്

നഷ്ട്ടങ്ങളുടെ ചോര കടല്‍ കടന്നു
അഭിലാഷങ്ങളുടെ ഗോപുരം പണിയാന്‍
ഇനി തിരിച്ചു വരും എന്ന് അറിയില്ല
കുലത്തിന്റെ സമൃദ്ധിക്ക് വേണ്ടി
ഞാന്‍ അങ്ങനെ പ്രവാസിയായി

തോൽവി

മാതാവിനെ സ്നേഹം കൊണ്ടു തോല്പിക്കുക
പിതാവിനെ ബഹുമാനം കൊണ്ടു തോല്പിക്കുക
ഗുരുവിനെ ആദരവ് കൊണ്ടു തോല്പിക്കുക.
ദൈവത്തെ ഭക്തി കൊണ്ടു തോല്പിക്കുക
ഭാര്യയെ സംരക്ഷണം കൊണ്ടു തോല്പിക്കുക
കുട്ടികളെ വാത്സല്യം കൊണ്ടു തോല്പിക്കുക.
സുഹൃത്തിനെ നന്മ കൊണ്ടു തോല്പിക്കുക
ശത്രുവിനെ ക്ഷമ കൊണ്ടു തോല്പിക്കുക,

www.rasheefsiddeek.facebook.com

Thursday, August 4, 2016

അനുഭവം

പൂക്കളോ, മരമോ, പുഴയയോ ഏതെങ്കിലും സ്ഥലമോ, ആളുകളോ ഒക്കെയായി ബന്ധം സ്ഥാപിക്കാനുള്ള എന്റെ കഴിവ് എനിക്ക് അങ്ങേയറ്റം നിര്‍വൃതി നേടിത്തന്നിട്ടുള്ളതാണ്. എന്റെ കൈയില്‍ അതൊരു താക്കോലാണ്

Wednesday, August 3, 2016

സുഹൃത്ത് ബന്ധം

ആരുടെ കൂടെയാണ് നിങ്ങള്‍ ജോലിചെയ്യുന്നത്, ഏതുതരത്തിലുള്ള ബന്ധമാണ് നിങ്ങള്‍ക്കു സഹപ്രവര്‍ത്തകരുമായി ഉള്ളത്, ഇതൊക്കെ അങ്ങേയറ്റം പ്രധാനമാണ്. എന്തെന്നാല്‍ നിങ്ങളുടെ ജീവിതത്തിന്‍റെ കൂടുതല്‍ പങ്കും അവരുമായാണ് നിങ്ങള്‍ ചെലവഴിക്കുന്നത്.